Kerala
തൃശൂർ: കൊടുങ്ങല്ലൂരില് ആംബുലൻസിന്റെ ചില്ല് ജാക്കി ലിവർ കൊണ്ട് അടിച്ചു പൊട്ടിക്കുകയും ഡ്രൈവറെ ആക്രമിക്കുകയും ചെയ്ത ഓട്ടോ ടാക്സി ഡ്രൈവർ അറസ്റ്റിൽ. മേത്തല ചാലക്കുളം ഈശ്വരമംഗലത്ത് രഞ്ജീഷ് (44) ആണ് അറസ്റ്റിലായത്.
കൊടുങ്ങല്ലൂർ ഏആർ ആശുപത്രി പരിസരത്ത് വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മതിലകം പുതിയകാവ് വി കെയർ ആശുപത്രിയിൽ നിന്നും മൂന്നു വയസ് പ്രായമുള്ള പെൺകുട്ടിയെയും കൊണ്ട് എആർ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് ചന്തപുരയിൽ വച്ച് പ്രതി ഓടിച്ചിരുന്ന ഓട്ടോയുടെ സൈഡിൽ തട്ടിയിരുന്നു.
ആംബുലൻസിൽ രോഗിയുള്ളതിനാൽ അവിടെ നിർത്തിയിരുന്നില്ല. ഇതിനെ തുടർന്ന് ആംബുലൻസിനെ പിന്തുടർന്ന് എത്തിയ പ്രതി ജാക്കി ലിവർ ഉപയോഗിച്ച് ആംബുലൻസിന്റെ ചില്ല് അടിച്ചു പൊട്ടിക്കുകയായിരുന്നു.
Kerala
തൃശൂർ: കൊടുങ്ങല്ലൂരിൽ ആംബുലൻസിന് നേരെ ആക്രമണം നടത്തി ഓട്ടോറിക്ഷാ ഡ്രൈവർ. മതിലകത്തു നിന്നും അസുഖബാധിതയായ ആറ് വയസ്സുകാരിയുമായി പോയ ആംബുലൻസാണ് ഓട്ടോ ഡ്രൈവർ ആക്രമിച്ചത്.
ഓട്ടോയിൽ തട്ടിയതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കൊടുങ്ങല്ലൂരിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടയിൽ ആംബുലൻസ് ഓട്ടോയിൽ തട്ടിയിരുന്നു.
ഇതിനെ ചൊല്ലി തർക്കവുമുണ്ടായി. പിന്നാലെ പിന്തുടർന്നെത്തിയ ഓട്ടോറിക്ഷ ഡ്രൈവർ ആംബുലൻസ് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുന്നി യുവജന സംഘടനയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസ് ആണ് ആക്രമിച്ച് തകർത്തത്.
Kerala
പാലക്കാട്: പാലക്കാട് കൂറ്റനാട് കാറിനെ ഓവർടേക്ക് ചെയ്ത് കടന്നുപോയ പെട്ടി ഓട്ടോ ഡ്രൈവറെ തടഞ്ഞുനിർത്തി തല്ലിച്ചതച്ച് കാർ യാത്രക്കാർ. പാൽ വിതരണക്കാരനായ ബെന്നിയെയാണ് കാർ യാത്രക്കാരായ രണ്ട് യുവാക്കൾ മർദിച്ചത്. ബുധനാഴ്ച പാൽ സൊസൈറ്റിയിലെത്തി മടങ്ങുമ്പോഴായിരുന്നു സംഭവം.
യാത്രക്കിടെ ബെന്നി ഒരു കാറിനെ ഓവർടേക്ക് ചെയ്തിരുന്നു. ഇത് ഇഷ്ടപ്പെടാത്ത കാർ യാത്രക്കാർ പെട്ടി ഓട്ടോ തടഞ്ഞുനിർത്തി തല്ലുകയായിരുന്നു. ബെന്നിയുടെ മുഖത്തും മൂക്കിനും പരിക്കേറ്റു.
ചാലിശേരി പോലീസ് എത്തിയാണ് പ്രതികളായ ഞാങ്ങാട്ടിരി സ്വദേശി അലൻ അഭിലാഷ്, മേഴത്തൂർ സ്വദേശി അജ്മൽ എന്നിവരെ പിടികൂടിയത്. കഴിഞ്ഞ വർഷം തൃത്താല എസ്ഐയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് അലൻ അഭിലാഷ്.
National
മുംബൈ: മഹാരാഷ്ട്രയിൽ ബിസിനസ് തർക്കത്തെ തുടകർന്ന് മക്കളുടെ മുന്നിൽവച്ച് പിതാവിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി.
ബുധനാഴ്ച ഛത്രപതി സംഭാജിനഗർ നഗരത്തിലെ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. സയ്യിദ് ഇമ്രാൻ ഷഫീഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. മൂന്നും 13ഉം വയസുള്ള മക്കൾപ്പൊക്കം പുറത്ത് പോയപ്പോഴാണ് സയ്യിദിനെ ഒരു സംഘമാളുകൾ കൊലപ്പെടുത്തിയത്.
അക്രമികൾ സയ്യിദിന്റെ വിരലുകൾ വെട്ടിമാറ്റുകയും കൈത്തണ്ട മുറിച്ചശേഷം കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. മക്കൾക്കൊപ്പം ഓട്ടോയിൽ പോകുന്നതിനിടെ കാറിലെത്തിയ ഒരുസംഘമാളുകൾ സയ്യിദിനെയും കുട്ടികളെയും വാഹനത്തിൽ നിന്നും പുറത്തേക്ക് വലിച്ചിഴച്ചു.
കുട്ടികളുടെ മുന്നിൽ വച്ച് പ്രതികൾ സയ്യിദിനെ ആയുധങ്ങൾക്കൊണ്ട് ആക്രമിച്ചു. അക്രമികൾ ഷഫീഖിന്റെ വിരലുകൾ വെട്ടിമാറ്റി. വലതു കൈത്തണ്ട മുറിച്ചെടുത്തു. തലയിലും കഴുത്തിലും പലതവണ അടിച്ചു.
പിന്നീട് നിരവധി പ്രാവശ്യം കുത്തിയതിന് ശേഷം ഇയാളെ ഉപേക്ഷിച്ചുമടങ്ങുകയായിരുന്നു. ഗ്യാസ് ബിസിനസുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.
മുഖ്യപ്രതിയായ മുജീബ് ഡോണിനെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ മറ്റ് രണ്ട് പേർ മുജീബിന്റെ സഹോദരൻ സദ്ദാം ഹുസൈൻ മൊയ്നുദ്ദീൻ, സഹോദരീഭർത്താവ് ഷെയ്ഖ് ഇർഫാൻ ഷെയ്ഖ് സുലൈമാൻ എന്നിവരാണെന്നും പോലീസ് അറിയിച്ചു.